Skip to main content

പുഷ്പോത്സവം: ബ്രോഷർ പ്രകാശനം തിങ്കളാഴ്ച

കണ്ണൂർ പുഷ്പോത്സവത്തിൻ്റെ ബ്രോഷർ ജനുവരി 13ന് പ്രകാശനം ചെയ്യും. ജില്ലാ അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റി ഓഫീസിൽ വൈകുന്നേരം നാലിന് പി.ആർ.ഡി ഡപ്യൂട്ടി ഡയറക്ടർ ഇ.കെ പത്മനാഭൻ പ്രകാശനം നിർവഹിക്കും. സൊസൈറ്റിയെക്കുറിച്ചുള്ള സംക്ഷിപ്ത വിവരണവും 16 മുതൽ 27 വരെ നടക്കുന്ന പുഷ്പോത്സവത്തിൻ്റെ ഓരോ ദിവസത്തെയും പരിപാടികൾ സംബന്ധിച്ച വിശദാംശങ്ങളും ഉൾപ്പെടുത്തിയാണ് ബ്രോഷർ തയാറാക്കിയിട്ടുള്ളത്.

date