സചിവോത്തമപുരം സാമൂഹികാരോഗ്യ കേന്ദ്രം കെട്ടിടോദ്ഘാടനം തിങ്കളാഴ്ച കിടത്തി ചികിത്സയും പുനരാരംഭിക്കും
കുറിച്ചി സചിവോത്തമപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നിർമിച്ച കെട്ടിടത്തിന്റെയും കിടത്തിച്ചികിത്സ പുനരാരംഭിക്കുന്നതിന്റെയും ഉദ്ഘാടനം ജനുവരി 13ന്( തിങ്കളാഴ്ച) ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. രാവിലെ 9.30ന് ആശുപത്രി അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. അധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി. മുഖ്യാതിഥിയാകും. കുറിച്ചി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ റിപ്പോർട്ട് അവതരിപ്പിക്കും. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ്, കുറിച്ചി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആർ. ഷാജി, ജില്ലാ പഞ്ചായത്തംഗം പി.കെ. വൈശാഖ്, പള്ളം ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി അനിൽ, ബ്ളോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ധനുജ സുരേന്ദ്രൻ, അനിൽ എം. ചാണ്ടി, സാബു പുതുപ്പറമ്പിൽ, ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങളായ ജയിംസ് പുതുമന, സുജാത ബിജു. ദീപാ ജീസസ്, റേച്ചൽ കുര്യൻ, സിബി ജോൺ, ലിസമ്മ ബേബി, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ പ്രീതാകുമാരി, കൊച്ചുറാണി ജോസഫ്, പ്രശാന്ത് മന്താനം, ഗ്രാമപഞ്ചായത്തംഗങ്ങളായ ഷീലമ്മ ജോസഫ്, ഇ.ആർ. സുനിൽകുമാർ, എച്ച്.എം.സി. അംഗങ്ങളായ എം.എൻ. മുരളീധരൻ നായർ, ബിജു തോമസ്, സിന്ധു സജി, പി. എസ്. രാജേഷ്, ബിജു കമ്പോളത്തുപറമ്പിൽ, പി.സി. റോയി, ജയിംസ് കാലാവടക്കൻ, അഡ്വ. ജയപ്രകാശ് നാരായണൻ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ, മെഡിക്കൽ ഓഫീസർ ഡോ. ജയന്തി സജീവ്, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ കെ.ഡി. സുഗതൻ, അരുൺ ബാബു, കെ.പി. സതീഷ്, അഗസ്റ്റിൻ കെ. ജോർജ്, കെ. സോമനാഥ്, ജിക്കു കുറിയാക്കോസ് എന്നിവർ പ്രസംഗിക്കും.
- Log in to post comments