Skip to main content
kk

ചിത്രോത്സവം: നിറപ്പകിട്ടായി കുഞ്ഞു ചിത്രങ്ങൾ

കുരുന്നു വിരലുകളുടെ മാന്ത്രികതയിൽ പിറന്ന ചിത്രങ്ങൾ കൊണ്ട് ശ്രദ്ധേയമായി ചിത്രോത്സവം. കണ്ണൂർ പുഷ്പോത്സവത്തിൻ്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിൽ പ്രകൃതിയും, സ്കൂളും പച്ചക്കറിച്ചന്തയുമെല്ലാം ഭാവനയിൽ വിരിയുകയായിരുന്നു. കണ്ണൂർ പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ ടി കെ ബാലൻ സ്മാരക ഹാളിൽ കെ.വി സുമേഷ് എം.എൽ.എ ചിത്രോത്സവം ഉദ്ഘാടനം ചെയ്തു. വളർന്നു വരുന്ന തലമുറയ്ക്ക് കഴിവുകൾ പ്രകടിപ്പിക്കാൻ സാധ്യമാക്കുന്ന വേദിയാണ് ചിത്രോത്സവമെന്ന് എം.എൽ.എ പറഞ്ഞു. ചിത്രകാരൻ വർഗീസ് കളത്തിൽ അധ്യക്ഷത വഹിച്ചു. ചിത്രകാരൻ ഗോവിന്ദൻ കണ്ണപുരം മുഖ്യാതിഥിയായി. നഴ്സറി, എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ നിന്നായി 150 ലധികം കുട്ടികൾ പങ്കെടുത്തു. പുഷ്പോത്സവം പ്രോഗ്രാം കമ്മിറ്റി കൺവീനർ സി.എച്ച് പ്രദീപ് കുമാർ, കമ്മിറ്റി അംഗം അനിതാ ശേഖർ, സലീഷ് ചെറുപുഴ എന്നിവർ സംസാരിച്ചു.

 ജനുവരി 16 മുതല്‍ 27 വരെ പോലീസ് മൈതാനിയിലാണ് പുഷ്പോത്സവം നടക്കുന്നത്. പുഷ്പോത്സവത്തിൻ്റെ ബ്രോഷർ ജനുവരി 13 ന് വൈകിട്ട് നാലിന് ജില്ലാ അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റി ഓഫീസിൽ 

പി.ആർ.ഡി മേഖല ഡെപ്യൂട്ടി ഡയറക്ടർ ഇ.കെ പത്മനാഭൻ പ്രകാശനം ചെയ്യും. 

date