Skip to main content
kk

സ്ത്രീ പദവി പഠന റിപ്പോർട്ട് പ്രകാശനം ചെയ്തു

കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിദ്ധീകരിച്ച സ്ത്രീ പദവി പഠന റിപ്പോർട്ട് എഴുത്തുകാരി ജിസ ജോസ് പ്രകാശനം ചെയ്തു. കേരളത്തിലെ സ്ത്രീകൾ സാമൂഹ്യ- സാമ്പത്തിക മുന്നേറ്റത്തിൻ്റെ പാതയിലാണെന്ന് അവർ പറഞ്ഞു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ സ്ത്രീ മുന്നേറ്റത്തിൽ കാണിക്കുന്ന ജാഗ്രത പുതിയ കാലത്ത് സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാൻ പ്രാപ്തരാക്കുമെന്ന് ജിസ ജോസ് കൂട്ടി ചേർത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.സി ജിഷ ടീച്ചർ അധ്യക്ഷയായിരുന്നു. കമ്മ്യൂണിറ്റി വിമൺ ഫെസിലിറ്റേറ്റർ വി.പി അമൃത റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അബ്ദുൾ നിസാർ വായിപ്പറമ്പ്, സ്റ്റാൻസിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ പി.വി അജിത, കെ.വി സതീശൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായ പി ശ്രുതി, പി.പി ഷമീമ, കെ അജീഷ്, എ.വി സുശീല, സി.ഡി.പി.ഒ കെ. ഗിത എന്നിവർ സംസാരിച്ചു.

date