Post Category
എഎവൈ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷയില്‍ പരിഹാരം
പരിയാരം ഗ്രാമപഞ്ചായത്തിലെ 15-ാം വാര്‍ഡില്‍ മണപ്പിള്ളി ബാബുവിന്റെ റേഷന്‍ കാര്‍ഡ് അന്ത്യോദയ അന്നയോജന (എഎ വൈ) വിഭാഗത്തിലേക്ക് മാറ്റി നല്‍കുന്നതിനുള്ള അപേക്ഷയില്‍ കരുതലും കൈത്താങ്ങും ചാലക്കുടി താലൂക്ക് തല പരാതി പരിഹാര അദാലത്തില്‍ പരിഹാരം. ഭിന്നശേഷിക്കാരനായ ബാബു ലോട്ടറി വിറ്റാണ് ഉപജീവനം നടത്തുന്നത്. ബാബുവിന്റെ പരാതി അനുഭാവപൂര്‍വ്വം കേട്ട റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ റേഷന്‍ കാര്‍ഡ് എ എ വൈ വിഭാഗത്തിലേക്ക് മാറ്റിനല്‍കാന്‍ തൃശൂര്‍ ജില്ലാ സപ്ലൈ ഓഫീസർക്ക് നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് എ എ വൈ വിഭാഗത്തിലേക്ക് മാറ്റിയ റേഷന്‍ കാര്‍ഡ് ബാബുവിന് കൈമാറുകയായിരുന്നു. തന്റെ നിര്‍ ദേശത്തില്‍ അതിവേഗം നടപടിയെടുത്ത ജില്ലാ സപ്ലൈ ഓഫീസറെ മന്ത്രി അഭിനന്ദിച്ചു.
date
- Log in to post comments