Skip to main content

പച്ചക്കാട് അമ്പലം റോഡ് പുനരുദ്ധരിക്കും

പച്ചക്കാട് അമ്പലം റോഡ് പുനരുദ്ധരിക്കാന്‍ വനം വകുപ്പിന്റെ നിരാക്ഷേപ പത്രത്തിനായി പച്ചക്കാട് ഗ്രാമ പഞ്ചായത്തിലെ തൈക്കൂട്ടത്തില്‍ വീട് വിജയന്‍ സമര്‍പ്പിച്ച അപേക്ഷയില്‍ കരുതലും കൈത്താങ്ങും ചാലക്കുടി താലൂക്ക് തല അദാലത്തില്‍ പരിഹാരം. ഇപ്പോഴുള്ള സഞ്ചാരയോഗ്യമല്ലാത്ത മണ്ണ് റോഡ് സഞ്ചാരയോഗ്യമായ  റോഡ് ആക്കി മാറ്റുന്നതിനാണ് വിജയന്‍ അപേക്ഷ നല്‍കിയത്. ഭിന്നശേഷിക്കാരുള്‍പ്പെടെ 13 കുടുംബങ്ങള്‍ക്ക് ഉപയോഗപ്രദമാകുന്ന വിധത്തിൽ റോഡ് പുനരുദ്ധരിക്കാനുള്ള  നടപടികള്‍ സ്വീകരിക്കാന്‍ റവന്യു മന്ത്രി കെ രാജന്‍ ചാലക്കുടി ഡി.എഫ്.ഒ ക്ക് നിര്‍ദ്ദേശം നല്‍കി. 1977 ന് മുമ്പ് ഇവിടെ താമസമാക്കിയവരാണ് ഈ 13 കുടുംബങ്ങള്‍.

date