Skip to main content

ലാറി ബേക്കറുടെ സംഭാവനകൾ നമ്മൾ  വേണ്ടത്ര ഉൾക്കൊണ്ടില്ല: ജില്ലാ കളക്ടർ

 

ആലപ്പുഴ: ലോകപ്രശസ്ത വാസ്തു ശിൽപിയായ ലാറിബേക്കറിന്റെ ചെലവു കുറഞ്ഞ കെട്ടിട നിർമാണ ശൈലിയും അദ്ദേഹം നൽകിയ സംഭാവനകളും വേണ്ടത്ര ഉൾക്കൊള്ളാൻ നമ്മുക്കു കഴിഞ്ഞില്ലെന്ന് ജില്ലാ കളക്ടർ ടി.വി. അനുപമ പറഞ്ഞു. ലാറിബേക്കർ  ജന്മശതാബ്ദി വർഷത്തോടനുബന്ധിച്ച് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ  കോസ്‌ഫോഡ് സംഘടിപ്പിച്ച  ശുചിത്വ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടർ. 

 

സ്വന്തമായി വീടെന്ന സാധാരണക്കാരന്റെ സ്വപ്നം ചെലവു കുറഞ്ഞ രീതികളിലൂടെ സഫലമാക്കിയതോടൊപ്പം പ്രകൃതിവിഭവങ്ങളെ പരമാവധി ചൂഷണം ചെയ്യാതെയുള്ള നിർമാണ രീതി അവലംബിച്ചതായും കളക്ടർ പറഞ്ഞു. ഹരികുമാർ വാലേത്ത്, പി. പുഷ്പരാജൻ, ശുചിത്വമിഷൻ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ കെ.പി. ലോറൻസ് വിഷയം അവതരിപ്പിച്ചു. എ.എൻ. പുരം ശിവകുമാർ ചർച്ചകൾക്ക് നേതൃത്വം നൽകി.

 

(പി.എൻ.എ.2876/17)

 

date