കൊല്ലം @ 75 മേള രണ്ടുദിവസം കൂടി; പ്രവേശനം സൗജന്യം
പൊതുജനങ്ങള്‍ക്ക് സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ സൗജന്യ സേവനങ്ങളും വിസ്മയ കാഴ്ചകളും ഒരുക്കുന്ന ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആശ്രാമം മൈതാനത്തു നടക്കുന്ന കൊല്ലം @ 75 പ്രദര്‍ശന വിപണന മേള മാര്‍ച്ച് 10 ന് അവസാനിക്കും. പുതിയ ആധാര്‍, 10 വര്‍ഷം കഴിഞ്ഞ ആധാര്‍ പുതുക്കല്‍, ആധാര്‍ ഫോട്ടോ മാറ്റല്‍, തിരുത്തല്‍ എന്നിങ്ങനെയുള്ള സേവനങ്ങള്‍ സ്റ്റാളിലെത്തിയ ഒട്ടേറെ സൗജന്യമായി നല്‍കിയത്. ആരോഗ്യവകുപ്പിന്റെ സ്റ്റാളില്‍ ജീവിതശൈലി രോഗങ്ങളായ പ്രമേഹം, രക്തസമ്മര്‍ദ്ദം കണ്ടെത്താനുള്ള സൗജന്യ പരിശോധനകള്‍ക്ക് 120 ഓളം പേര് വിധേയരായി. ആയുര്‍വേദ വകുപ്പിന്റെ സ്റ്റോളില്‍ നിന്നും 35 പേരാണ് രക്തസമ്മര്‍ദ്ദം പരിശോധന നടത്തിയത്. പൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തിലുള്ള സ്റ്റാളില്‍ നിന്നും സൗജന്യ ഇ- കെ .വൈ. സി അപ്ഡേഷനും നടത്താം. ഹോമിയോ വകുപ്പിന്റെ സ്റ്റാളില്‍ നടത്തിയ പരിശോധനയില്‍ വിവിധ അസുഖങ്ങള്‍ക്കുള്ള മരുന്ന് സൗജന്യമായി നല്കി. കെ.എസ്.ഇ.ബിയുടെ സ്റ്റോളില്‍ നിന്നും സൗജന്യമായി 80 ഓളം എല്‍.ഇ.ഡി ലൈറ്റ് നന്നാക്കി നല്കി. കൂടാതെ കെഎസ്ഇബിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ശരിയുത്തരം നല്കിയ 250 പേര്‍ക്ക് ബള്‍ബുകള്‍ സമ്മാനമായി നല്കി. കേരള വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സൗജന്യ കുടിവെള്ള ഗുണനിലവാര പരിശോധനയും ഒട്ടേറെ പേര് പ്രയോജനപ്പെടുത്തി. വ്യവസായ വകുപ്പിന്റെ സ്റ്റാളില്‍ സംരംഭകര്‍ക്കായി സൗജന്യ എഫ്.എസ്.എസ്.എ.ഐ, കെ - സ്വിഫ്റ്റ് എം എസ് എം ഇ യുടെ രജിസ്ട്രേഷനും സൗജന്യമായി നല്കുന്ന്ു.
പ്രദര്‍ശന നഗരിയിലെ ഡിസി ബുക്സ് ,മാതൃഭൂമി ബുക്സ് ചിന്താ പബ്ലിക്കേഷന്‍സ്, രചന പബ്ലിക്കേഷന്‍സ് ,മാന്‍ കൈന്‍ഡ്, സര്‍വ്വവിജ്ഞാന കോശം ഇന്‍സ്റ്റിറ്റ്യൂട്ട്, സൈന്ദവ ബുക്സ് തുടങ്ങിയ പ്രധാനപ്പെട്ട പുസ്തക പ്രസാദകരുടെ അപൂര്‍വ പുസ്തകങ്ങള്‍ വരെ ലഭിക്കുന്ന സ്റ്റോളിലേക്ക് വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. മേളയോടനുബന്ധിച്ച് പ്രമുഖ കലാകാരന് സ്റ്റീഫന്‍ ദേവസ്യയുടെ നേതൃത്വത്തിലുള്ള സംഗീതനിശയും അരങ്ങേറി.
- Log in to post comments