Skip to main content

മരട് നഗരസഭയിൽ ഹരിത ടൗൺ പ്രഖ്യാപനം നടത്തി

മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി മരട് നഗരസഭയിൽ ഹരിത ടൗൺ പ്രഖ്യാപനം നടത്തി. നഗരസഭ കാര്യലയത്തിൽ നടന്ന ചടങ്ങിൽ കെ ബാബു എംഎൽഎ ഹരിത ടൗണുകളുടെ പ്രഖ്യാപനം നടത്തി. 

 

നഗരസഭയിലെ ഐഎൻടിയുസി ജംഗ്ഷൻ, കുണ്ടന്നൂർ ജംഗ്ഷൻ, കൊട്ടാരം ജംഗ്ഷൻ എന്നീ ഭാഗങ്ങളെയാണ്

ഹരിത ടൗൺ ആയി പ്രഖ്യാപിച്ചത്. ഈ സ്ഥലങ്ങളിൽ പേപ്പർ മാലിന്യം പ്ലാസ്റ്റിക് മാലിന്യം എന്നിവ വേർതിരിച്ച് നിക്ഷേപിക്കാനായി ട്വിൻ ബിന്നുകളും സ്ഥാപിച്ചു. വരുംദിവസങ്ങളിൽ മറ്റ് പ്രധാനപ്പെട്ട 50 ഇടങ്ങളിലും ട്വിൻ ബിന്നുകൾ സ്ഥാപിക്കും.

 

നഗരസഭ ചെയർമാൻ ആൻറണി ആശാംപറമ്പിൽ അധ്യക്ഷതവഹിച്ചു. നെട്ടൂർ അന്താരാഷ്ട്ര മാർക്കറ്റിൽ സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് ജൈവ മാലിന്യ സംസ്കരണത്തിനായുള്ള പ്ലാൻറ് സ്ഥാപിക്കുമെന്നും മൊബൈൽ സീവേജ് പ്ലാൻ്റിനായുള്ള നടപടികളും നടന്നു വരുകയാണെന്നും ചെയർമാൻ അറിയിച്ചു. 

 

വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ

നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ റിയാസ് കെ മുഹമ്മദ്, റിനി തോമസ്, ബേബി പോൾ, ശോഭ ചന്ദ്രൻ, ബിനോയ് ജോസഫ് കൗൺസിലർമാരായ പി ഡി രാജേഷ്, അജിത നന്ദകുമാർ, ബെൻഷാദ് നടുവിലവീട്, ചന്ദ്രകലാധരൻ, പത്മപ്രിയ വിനോദ്, ജയ ജോസഫ്, നഗരസഭാ സെക്രട്ടറി ഇ നാസിം, ക്ലീൻ സിറ്റി മാനേജർ പി ആർ പ്രേംചന്ദ്, 

ഹെൽത്ത് ഇൻസ്പെക്ടർ പി. ഐ. ജേക്കബ്

വെസ്റ്റ് സിഡിഎസ് ചെയർ പേഴ്സൺ ടെൽമ സനൂജ്, ഹരിത കർമ്മ സേന കൺസോർഷ്യം പ്രസിഡൻ്റ് അനിത, സെക്രട്ടറി രജനി എന്നിവർ പങ്കെടുത്തു.

date