വനിതാ ദിനാഘോഷം
അന്താരാഷ്ട്ര വനിതാദിനം 2025 എറണാകുളം ജില്ലയിൽ വിപുലമായി ആഘോഷിച്ചു. ഇതിൻ്റെ ഭാഗമായി ജില്ലാ വനിത ശിശു വികസന ഓഫീസിൻ്റെ നേതൃത്വത്തിൽ ജില്ലാതലത്തിൽ പരിപാടികൾ നടത്തി. കളമശ്ശേരി മുൻസിപ്പാലിറ്റിക്ക് മുന്നിൽ സൈക്കോ സോഷ്യൽ കൗൺസിലിന്റെ നേതൃത്വത്തിൽ ഫ്ലാഷ് മോബ് നടത്തി. തുടർന്ന് നടന്ന വനിതാ റാലി കളമശ്ശേരി പോലീസ് സ്റ്റേഷൻ പിആർഒ ഷൈനി ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ പരിപാടി ഉദ്ഘാടനം ചെയ്തു. സ്ത്രീകൾക്ക് വനിത ദിനത്തിൽ മാത്രമല്ല എല്ലാ ദിവസവും സുരക്ഷയും സമത്വവും വേണമെന്ന് അത് പ്രാവർത്തികമാക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണെന്നും അദ്ദേഹം പറഞ്ഞു.
ഉദ്ഘാടന ചടങ്ങിൽ ജില്ലാ വനിതാ ശിശു വികസന ഓഫീസർ ജെബിൻ ലോലിത സെയിൻ അധ്യക്ഷത വഹിച്ചു. ജില്ലാതല ഐസിഡിഎസ് സെൽ
പ്രോഗ്രാം ഓഫീസർ
സി.സുധ സ്വാഗതം ആശംസിച്ചു. സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച ജില്ലയിൽ നിന്നുള്ള 74 ാം വയസ്സിൽ കോളേജിൽ ചേർന്ന് പഠിക്കുകയും മറ്റുള്ളവർക്ക് മാതൃകയായി മാറിയ ഇലഞ്ഞി പഞ്ചായത്തിലുള്ള തങ്കമ്മ, ഹെവി ലൈസൻസ് സ്വന്തമാക്കുകയും സ്കൂൾ ബസ് ഓടിക്കുകയും കൂടാതെ അവധി ദിവസങ്ങളിൽ ലൈൻ ബസ് ഓടിക്കുകയും ചെയ്യുന്ന ശ്രീനിത്യ മനോജ്, സ്ത്രീകൾക്ക് ഒട്ടും തന്നെ പരിചിതമില്ലാത്ത പാമ്പ് പിടുത്തം ഗുസ്തി എന്നീ മേഖലയിൽ പ്രാവീണ്യം നേടിയിട്ടുള്ള സീമ ദ്രുവോചിൻ എന്നിവരെ ആദരിക്കുകയും ചെയ്തു.
കളമശേരി നഗരസഭ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെസ്സി ആശംസകൾ അറിയിച്ചു. സി ഡി പി ഒ എസ് . മിനി ദാമോദർ നന്ദി അറിയിച്ചു .തുടർന്ന് സ്ത്രീസമത്വം എല്ലാ മേഖലകളിലും എന്ന വിഷയത്തിൽ റിട്ടയേഡ് ജോയിൻ്റ് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറും മോട്ടിവേഷൻ സ്പീക്കറുമായ
മിനി ഇ. പോൾ ബോധവൽക്കരണ ക്ലാസ് നടത്തി. കൊച്ചി സിറ്റി പോലീസിൽ നിന്നുള്ള മാസ്റ്റർ ട്രെയിനേഴ്സ് സമൂഹത്തിൽ സ്ത്രീകൾക്ക് അത്യാവശ്യമായ സെൽഫ് ഡിഫൻസ് ക്ലാസ് നൽകി. ഉച്ചക്ക് ശേഷം വനിതാ ശിശു വികസന വകുപ്പ് ജീവനക്കാരുടെ വിവിധ കലാപരിപാടികൾ നടന്നു. വാർഡ് തലത്തിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും വ്യായാമം ചെയ്യുന്നതിനുള്ള ചെയ്യുന്നതിനും വിശ്രമിക്കുന്നതുമായി ഇടങ്ങൾ കണ്ടെത്തുകയും രാത്രിയിൽ പഞ്ചായത്ത് തലത്തിൽ സ്ത്രീകളെ സെക്കൻഡ് ഷോ കാണിക്കുകയും ചെയ്തതോടുകൂടി ജില്ലാതല പരിiപാടി അവസാനിച്ചു
- Log in to post comments