പത്രപ്രവര്‍ത്തക പെന്‍ഷന്‍ : അംശാദായ കുടിശിക 12 വരെ അടക്കാം അംഗത്വം പുന:സ്ഥാപിക്കാം
(പത്രപ്രവര്‍ത്തക പെന്‍ഷന്‍ - മാധ്യമപ്രവര്‍ത്തകരുടെ ശ്രദ്ധയ്ക്ക്)
പത്രപ്രവര്‍ത്തക പെന്‍ഷന്‍ പദ്ധതിയില്‍ വിവിധ കാരണങ്ങളാല്‍ അംശാദായം അടയ്ക്കാന്‍ കഴിയാതെ അംഗത്വം റദ്ദായവരുടെ അംഗത്വം പുന:സ്ഥാപിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഉത്തരവ് തിയതിയായ ഫെബ്രുവരി 12 മുതല്‍ ഒരു മാസത്തിനകം പിഴ പലിശയോടെ അംശാദായ കുടിശ്ശിക അടച്ച് അംഗത്വം പുന:സ്ഥാപിക്കേണ്ടതുമാണ്. മാര്‍ച്ച് 12 ന് കുടിശ്ശിക അടക്കുന്നതിനുള്ള സമയം അവസാനിക്കും. അംഗത്വം പുന:സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ക്കായി ജില്ലാ ഇന്‍ഫര്‍മേഷന്‍/ മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍മാരുടെ ഓഫീസുകളുമായി ബന്ധപ്പെടണം.
കുടിശ്ശിക മുടങ്ങിയതുമായി ബന്ധപ്പെട്ട് അപേക്ഷ തന്നിട്ടില്ലാത്തവര്‍ മുടങ്ങിയ കാരണം വ്യക്തമാക്കി കൊണ്ട് അപേക്ഷ നല്‍കേണ്ടതുണ്ട്.
അംശദായക കുടിശിക അടയ്ക്കാനെത്തുമ്പോള്‍ അവസാനം അടച്ച തുകയുടെ റെസീപ്റ്റ് (ഉലളമരലറഇവമഹഹമി) ഡൗണ്‍ലോഡ് ചെയ്ത് പെന്‍ ഡ്രൈവിലാക്കി കൊണ്ടു വരേണ്ടതാണ്.
മൂന്ന് തവണയില്‍ കൂടുതല്‍ അംഗത്വം മുടങ്ങിയവര്‍ക്ക് ഇപ്പോള്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം അംഗത്വം പുനഃസ്ഥാപിക്കാന്‍ വ്യവസ്ഥപ്രകാരം സാധ്യമല്ല.
അംഗത്വം മുടങ്ങിയപ്പോള്‍ ജോലി ചെയ്തിരുന്ന മാധ്യമ സ്ഥാപനത്തില്‍ തന്നെയാണ് അപേക്ഷകന്‍ / അപേക്ഷക ഇപ്പോഴും തുടരുന്നതെങ്കില്‍ ഇക്കൂട്ടര്‍ ഏറ്റവും പുതിയ സാലറി സ്ലീപ് ഹാജരാക്കേണ്ടതാണ്. ഇതിനിടെ സ്ഥാപനം മാറിയിട്ടുണ്ടെങ്കില്‍, അപേക്ഷയോടൊപ്പം പുതിയ സ്ഥാപനത്തിലെ എപ്ലോയ്മെന്റ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
അംശദായം മുടങ്ങിയ മാസം മുതലുളള കുടിശികയാണ് അടയ്ക്കേണ്ടത്.അംശദായതുക ഓരോ കാലയളവിലും നിശ്ചയിച്ച നിരക്കില്‍ ഈടാക്കുന്നതും കുടിശ്ശിക തുക 15 ശതമാനം പിഴ സഹിതം ഒറ്റത്തവണയായി ഒടുക്കേണ്ടതുമാണ്.കുടിശ്ശിക ഘട്ടം ഘട്ടമായി അടയ്ക്കാന്‍ സാധിക്കുകയില്ല.
അംശദായം പുതുക്കുന്ന മാസത്തെ തവണയ്ക്ക് പിഴ അടയ്ക്കേണ്ടതില്ല.
വിരമിക്കല്‍ പ്രായം പ്രകാരം ഇതിനകം വിരമിച്ചവര്‍ ഉണ്ടെങ്കില്‍ അംഗത്വം പുനസ്ഥാപിച്ച ശേഷം പെന്‍ഷനുളള അപേക്ഷ സ്വീകരിച്ച് തുടര്‍ നടപടിയെടുക്കുന്നതാണ്.പെന്‍ഷന് അപേക്ഷിച്ചവരുണ്ടെങ്കില്‍ കുടിശിക തുക അടച്ച ശേഷം പെന്‍ഷന്‍ അപേക്ഷയിന്മേല്‍ നടപടിയെടുക്കുന്നതാണ്.
അംഗത്വപുനസ്ഥാപന വേളയില്‍ വിലാസം, ജനനതിയതി, സ്ഥാപനം, നോമിനിയുടെ പേര് എന്നിവ പുതുക്കേണ്ടവര്‍ ജില്ലാ /മേഖല ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷ നല്‍കണം.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
പാലക്കാട്
- Log in to post comments