ഹാന്‍ഡ്ലൂമില്‍ പരിശീലനം
കൈത്തറി വസ്ത്ര രംഗത്തെ നൂതന സാങ്കേതിക വിദ്യാവ്യാപനവും പരിശീലനവും ലക്ഷ്യമിട്ട് നബാര്‍ഡിന്റെ സഹായത്തോടെ ഐ.ഐ.എച്ച്.ടി കണ്ണൂരിന്റെ നേതൃത്വത്തില്‍ സ്കില്‍ ഡെവലപ്മെന്റ് ട്രെയിനിംഗ് ഇന്‍ ഹാന്‍ഡ്ലൂം ഇലക്ട്രോണിക്ക് ജക്കാര്‍ഡ് ആരംഭിച്ചു. വേങ്ങാട് ഹാന്‍ഡ്ലൂം വീവേര്‍സ് കോ-ഓപ്പ് സൊസൈറ്റി, കൂത്തുപറമ്പ് ഹാന്‍ഡ്ലൂം വീവേര്‍സ് കോ-ഓപ്പ് സൊസൈറ്റി എന്നിവിടങ്ങളിലാണ് പദ്ധതി ആരംഭിച്ചത്. നബാര്‍ഡ് കണ്ണൂര്‍ എ.ജി.എം ജിഷിമോന്‍ ഉദ്ഘാടനം ചെയ്തു. വേങ്ങാട് വീവേര്‍സ് കോ-ഓപ്പ് സൊസൈറ്റി പ്രസിഡന്റ് പത്മനാഭന് അധ്യക്ഷനായി. എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍ ശ്രീധന്യന്‍ മുഖ്യ പ്രഭാഷണം നടത്തി. ഐ.ഐ.എച്ച്.ടി-കണ്ണൂര്‍ ടെക്നിക്കല്‍ സൂപ്രണ്ട് (വീവിംഗ്) ശ്രീനാഥ്, പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ എം. ഹരിഹരന്, കൈത്തറി തൊഴിലാളി യൂണിയന് പ്രസിഡന്റ് കെ കൃഷ്ണന്, കൂത്തുപറമ്പ് വീവേര്‍സ് സൊസൈറ്റി വീവിംഗ് മാസ്റ്റര്‍ ചന്ദ്രന്, ക്ലര്‍ക്ക് അനീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments