Skip to main content

ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം ജില്ലാതല സംഘാടക സമിതി രൂപീകരിച്ചു

പതിനാലാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ സംയുക്തമായി നടത്തുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ മൂന്നാംഘട്ടത്തിന്റെ ജില്ലാതല സംഘാടക സമിതി യോഗം ആലപ്പുഴ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലയിലെ ആല, ബുധനൂര്‍, ഭരണിക്കാവ്, മണ്ണഞ്ചേരി, പുന്നപ്രവടക്ക്, വയലാര്‍, മാരാരിക്കുളം തെക്ക്, തണ്ണീര്‍മുക്കം, കഞ്ഞിക്കുഴി, തകഴി എന്നീ ഗ്രാമപഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. മാര്‍ച്ച് 15 നുള്ളില്‍ പഞ്ചായത്ത്തല സംഘാടക സമിതി കൂടുവാന്‍ യോഗത്തില്‍ തീരുമാനമെടുത്തു. ജില്ലാതല സംഘാടക സമിതി രൂപീകരണത്തില്‍ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷമാരായ  ബിനു ഐസക് രാജു, എം. വി. പ്രിയ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി  കെ. ആര്‍. ദേവദാസ്, ജെ ഡി ഓഫീസ് പ്രതിനിധി രതീഷ്,  പദ്ധതി നടപ്പിലാക്കുന്ന പഞ്ചായത്തുകളിലെ പ്രസിഡന്റ്, സെക്രട്ടറിമാര്‍, ജില്ലാ പഞ്ചായത്ത് സീനിയര്‍ സൂപ്രണ്ട് വിനോദ്, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, ജസ്റ്റിന്‍ ജോസഫ്, അസി. കോ-ഓര്‍ഡിനേറ്റര്‍ എസ്. ലേഖ, പ്രേരക്മാര്‍, ജില്ലാ ഓഫീസ് ജീവനക്കാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
(പിആർ/എഎൽപി/743)

date