ക്ഷീര കർഷകർക്ക് റബ്ബർ മാറ്റ് വിതരണം ചെയ്തു
മാടക്കത്തറ ഗ്രാമപഞ്ചായത്ത് ക്ഷീരകർഷകർക്ക് തൊഴുത്തിലിടാനുള്ള റബ്ബർ മാറ്റ് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര മോഹനൻ വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്തംഗമായ ഇ. വി. പുഷ്പൻ അധ്യക്ഷത വഹിച്ചു.
വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 32 റബ്ബർ മാറ്റുകളാണ് 16 കർഷകർക്കായി വിതരണം ചെയ്തത്. അഞ്ച് പശുക്കളെ വളർത്തുന്ന കർഷകർക്കാണ് മാറ്റുകൾ നൽകിയത്. 5000 രൂപ വില വരുന്ന റബ്ബർ മാറ്റ് അൻപത് ശതമാനം സബ്സിസിഡിയിൽ ഗുണഭോക്തൃ വിഹിതമായി നൽകിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
സബ്സിഡി നിരക്കിൽ പശു, ആട്, പോത്ത്, കിടാരി, കോഴി എന്നിവയെ വളർത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിൻ്റെ പദ്ധതികൾ
പഞ്ചായത്തിൽ നടപ്പിലാക്കി വരുന്നുണ്ട്. തൊഴുത്തില്ലാത്ത കർഷകർക്ക് തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ച് തൊഴുത്ത് നിർമ്മാണത്തിന് സാമ്പത്തിക സഹായവും പഞ്ചായത്ത്
നൽകിവരുന്നുണ്ട്.
നിർവ്വഹണ ഉദ്യോഗസ്ഥയായ ചിറക്കക്കോട് സർക്കാർ മൃഗാശുപത്രിയിലെ ഡോ. ശരണ്യ പദ്ധതി വിശദീകരിച്ചു. താണിക്കുടം സർക്കാർ മൃഗാശുപത്രിയിലെ ഡോ.സിൻസി, കട്ടിലപ്പൂവം സർക്കാർ മൃഗാശുപത്രിയിലെ ഡോ. അമൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
- Log in to post comments