Post Category
ബാലസഭ കുട്ടികൾക്ക് ക്യാമ്പ് സംഘടിപ്പിച്ചു
വരവൂർ ഗ്രാമപഞ്ചായത്തിൽ ബാലസഭ കുട്ടികൾക്ക് ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. വരവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി സുനിത ഉദ്ഘാടനം ചെയ്തു. 2024 - 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വരവൂർ ഗ്രാമപഞ്ചായത്തും കുടുംബശ്രീയും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. 62 കുട്ടികൾ പങ്കെടുത്ത ക്യാമ്പിൽ കഥകളി ഫ്രെയിം, ഫ്ലവർ മേക്കിങ്, ബാഡ്ജ് എന്നിവയുടെ നിർമ്മാണ പരിശീലനത്തിന് ക്രാഫ്റ്റ് അധ്യാപിക രാധിക നേതൃത്വം നൽകി.
ചടങ്ങിൽ കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ വി കെ പുഷ്പ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിമല പ്രഹ്ളാദൻ, വരവൂർ കുടുംബശ്രീ വൈസ് ചെയർപേഴ്സൺ പി എം ബിന്ദു വാർഡ് മെമ്പർമാരായ കെ ജിഷ, സരോജിനി സി ആർ ഗീത, ബേബി ചന്ദ്രൻ, എം എ ഷീബ തുടങ്ങിയവർ പങ്കെടുത്തു. ബാലസഭ ആർ പി ടി എ നസീമ നന്ദി പറഞ്ഞു.
--
date
- Log in to post comments