Skip to main content

പൊലീസിന്റെ സ്ത്രീ സുരക്ഷാ സ്വയം പ്രതിരോധ പരിശീലന ക്യാംപുകൾ 10 നും 11 നും

അന്താരാഷ്ട്ര വനിതാദിനത്തിൻ്റെ ഭാഗമായി കേരള പോലീസ് ജ്വാല 3.0  എന്ന പേരിൽ സ്ത്രീ സുരക്ഷാ സ്വയം പ്രതിരോധ വിദ്യാ പരിശീലന ക്യാംപുകൾ നടത്തുന്നു. മാർച്ച് 10, 11 തീയതികളിൽ നടക്കുന്ന പരിപാടി ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് ഉദ്ഘാടനം ചെയ്യും. 10 ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക്  രണ്ടു വരെ മലപ്പുറം എം എസ് പി കമ്മ്യൂണിറ്റി ഹാളിലും 11ന് രാവിലെ 9. 30 മുതൽ ഉച്ചയ്ക്ക് രണ്ടു വരെ പെരിന്തൽമണ്ണ പട്ടാമ്പി റോഡിലുള്ള അലങ്കാർ ഓഡിറ്റോറിയത്തിലുമാണ് പരിശീലന പരിപാടി നടത്തുന്നത്. സ്ത്രീകളുടെ സ്വയം രക്ഷയ്ക്കുതകുന്ന ആയോധന മുറകളും തന്ത്രങ്ങളും ട്രെയിനർമാർ പരിശീലിപ്പിക്കും.

date