Skip to main content

ചീക്കോട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് മന്ത്രി നാടിന് സമര്‍പ്പിച്ചു

സംസ്ഥാനത്ത് വളരെ വേഗത്തില്‍ ഡിജിറ്റല്‍ റീസര്‍വേ നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്നും പദ്ധതി ആരംഭിച്ച് ഒന്നര വര്‍ഷത്തിനകം സംസ്ഥാനത്തൊട്ടാകെ 6.16 ലക്ഷം ഹെക്ടര്‍ ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ സാധിച്ചുവെന്നും റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു. ചീക്കോട് സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങില്‍ ടി.വി ഇബ്രാഹിം എം.എല്‍. എ അധ്യക്ഷനായി. ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് മുഖ്യാത്ഥിതിയായി. ജില്ലാ പഞ്ചായത്ത് അംഗം ഷരീഫ ടീച്ചര്‍, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അസ്‌ലം മാസ്റ്റര്‍, സ്ഥിരം സമിതി അംഗം ഗഫൂര്‍ ഹാജി, ചീക്കോട് പഞ്ചായത്ത് പ്രസിഡന്റ് എളങ്കയില്‍ മുംതാസ്, വാര്‍ഡ് മെമ്പര്‍ കെ കെ മുബഷിര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date