Post Category
ഭക്ഷണം വിതരണം : ടെണ്ടറുകൾ ക്ഷണിച്ചു
തൊടുപുഴ ജില്ലാ ആശുപത്രി സമഗ്ര മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായ കഞ്ഞിക്കുഴി പകൽ വീട്ടിലെ അന്തേവാസികൾ, അറക്കുളം പകൽ വീട്ടിലെ അന്തേവാസികൾ എന്നിവർക്ക് 2025 - 26 വർഷത്തേക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിന് അംഗീകത ലൈസൻസികളിൽ നിന്നും കുടുംബശ്രീ യൂണിറ്റുകളിൽ നിന്നും വ്യവ സ്ഥകൾ പ്രകാരം മത്സര സ്വഭാവമുള്ള മുദ്ര വച്ച ടെണ്ടറുകൾ ക്ഷണിച്ചു. രണ്ട് പകൽ വീടുകളിലേക്കും പ്രത്യേകം ടെണ്ടർ നൽകണം
ടെണ്ടർ അപേക്ഷകൾ മാർച്ച് 25ന് വൈകിട്ട് മൂന്ന് മണി വരെ സ്വീകരിക്കും. തുടർന്ന് അന്ന് വൈകീട്ട് 3.30 ന് തുറന്ന് പരിശോധിക്കും. ഫോൺ : 04862 222630.
date
- Log in to post comments