Skip to main content

*ആവശ്യങ്ങള്‍ ഉന്നയിച്ച് ഗുണഭോക്താക്കള്‍*

ജില്ലാ കളക്ടറെ നേരില്‍ കണ്ട ഗുണഭോക്താക്കള്‍ ടൗണ്‍ഷിപ്പില്‍ 10 സെന്റ് സ്ഥവും സാമ്പത്തിക സഹായം 40 ലക്ഷമാക്കി വര്‍ദ്ധിപ്പിക്കമെന്ന് ആവശ്യം ഉന്നയിച്ചു. ആളുകള്‍ ഉന്നയിച്ച വിഷയങ്ങള്‍ സര്‍ക്കാറിനെ അറിയിക്കാമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ദുരന്ത  ഭൂമി കൃഷിയാവശ്യത്തിന്  ഉപയോഗിക്കുമ്പോള്‍ ഭൂമിക്ക് കൈവശ സര്‍ട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് ആളുകള്‍ അറിയിച്ചു. ദുരന്ത പ്രദേശത്തുള്ളവര്‍ക്ക് ബാങ്കുകള്‍ ലോണ്‍ അനുവദിക്കുന്നില്ലെന്ന് അറിയിച്ചവരോട് വിഷയം സര്‍ക്കിലേക്കും ബാങ്ക് പ്രതിനിധികളുടെ ശ്രദ്ധയില്‍പ്പെടുത്താമെന്നും കളക്ടര്‍ പറഞ്ഞു. ആള്‍ താമസമില്ലാത്ത മുണ്ടക്കൈ-ചൂരല്‍മല പ്രദേശത്തെ കാര്‍ഷിക വിളകള്‍ മോഷ്ടിക്കപ്പെടുന്നുണ്ടെന്നും മേഖലയില്‍ സുരക്ഷ ഉറപ്പാക്കണമെന്നും ആളുകള്‍ ആവശ്യപ്പെട്ടു.
 

date