ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷിന്കു ടുംബശ്രീയുടെ ആദരം
മികച്ച കലക്ടർകുള്ള പുരസ്‌കാരം നേടിയ എറണാകുളം ജില്ലാ കലക്ടർ എൻ.എസ്.കെ. ഉമേഷിനെ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ആദരിച്ചു.
മികച്ച കലക്ടർ എന്ന നിലയിൽ ലഭിച്ച അംഗീകാരം സ്വന്തം നേട്ടമല്ലെന്നും, ടീം വർക്കിന്റെ ഏകോപനപരമായ പ്രവർത്തനത്തിന്റെയും ഫലമാണെന്ന് ആദരവ് ഏറ്റു വാങ്ങിക്കൊണ്ട് കളക്ടർ പറഞ്ഞു.
ജില്ലയിലെ ദുരന്തനിവാരണ സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ വിജയകരമായി നടപ്പിലാക്കുന്ന കളക്ടറുടെ നിസ്വാർത്ഥ പ്രവർത്തനത്തിനും സേവനമനോഭവത്തിനുമുള്ള അംഗീകാരമാണ് ഈ പുരസ്കാരം എന്ന് ജില്ലാ മിഷൻ കോഡിനേറ്റർ ടി. എം റജീന അഭിപ്രായപ്പെട്ടു.ചടങ്ങിൽ കളക്ടർക്ക് സ്നേഹോപഹാരം കൈമാറി.
അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർമാരായ എം.ഡി. സന്തോഷ്, അമ്പിളി തങ്കപ്പൻ,കെ.ആർ. രജിത, കെ.സി. അനുമോൾ, ജില്ലാ മിഷൻ പ്രോഗ്രാം മാനേജർമാർ, ചെയർപേഴ്സൺമാർ, അക്കൗണ്ടന്റുമാർ ജില്ലാ മിഷൻ സ്റ്റാഫുകൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
- Log in to post comments