Skip to main content

ജില്ലയില്‍ റൈസ് കാംപയിനു തുടക്കമായി

 

സി ഡി എസ്സുകളെ മികവിന്റെ കേന്ദ്രങ്ങള്‍ ആക്കുക എന്ന ഉദ്ദേശത്തോടെ സംഘടിപ്പിക്കുന്ന 'റൈസ്'  കാംപയിന് ജില്ലയില്‍ തുടക്കമായി.  പദ്ധതിയുടെ ഭാഗമായി സിഡിഎസുകളില്‍ നടപ്പിലാക്കുന്ന പദ്ധതികളെ ഗ്രേഡിങ് നടത്തും. ആദ്യ ഘട്ടമായി ജില്ലയിലെ 13 സിഡി എസ്സുകളിലാണ് കാംപയിന്‍ നടത്തുന്നത്. അടുത്ത ഘട്ടത്തില്‍ ജില്ലയിലെ മുഴുവന്‍ സി ഡി എസ്സുകളിലും റൈസ് (REVITALIZING INSTITUITION & STRENGHTENING EXCELLENCE CAMPAIGN) നടത്തും.

കാംപയിന്റെ ജില്ലാതല ഉദ്ഘാടനവും പോസ്റ്റര്‍ പ്രകാശനവും ജില്ലാ കളക്ടര്‍ ജി .പ്രിയങ്ക നിര്‍വഹിച്ചു. സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായി നിലവിലെ പ്രവര്‍ത്തനങ്ങള്‍ സുതാര്യവുമാക്കുന്നതിനായി വിവിധ അവലോകന യോഗങ്ങള്‍, കൂടുതല്‍ തലങ്ങളിലുള്ള കാര്യക്ഷമവുമായ മോണിറ്ററിംഗ് എന്നിവയാണ് കാംപയിനിലൂടെ ഉദ്ദേശിക്കുന്നത്. ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ.കെ ചന്ദ്രദാസന്‍ പദ്ധതി വിശദീകരിച്ചു. എ.ഡി.എം.സി എന്‍.ഉണ്ണികൃഷ്ണന്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ ജി.ജിജിന്‍ , സബിത സി. ഡാന്‍, ജെ. വട്ടോളി, മെന്റര്‍മാരായ കെ.ശ്രുതി , ഹര്‍ഷ .എച്ച് നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

date