Skip to main content

എം.എസ്.എം.ഇ ക്ലിനിക്ക്  

  കൊട്ടാരക്കര താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നവ സംരംഭകര്‍ക്കായി ഇന്ന് (മാര്‍ച്ച് 13ന്) എം.എസ്.എം.ഇ ക്ലിനിക്ക് സംഘടിപ്പിക്കും. രാവിലെ 10 ന് മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍   മുനിസിപ്പാലിറ്റി ചെയര്‍മാന്‍ കെ.ഉണ്ണികൃഷ്ണമേനോന്‍  ഉദ്ഘാടനം ചെയ്യും.  ജില്ലാവ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.എസ്.ശിവകുമാര്‍ പ്രഭാഷണം നടത്തും. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, ട്രേഡ്മാര്‍ക്ക്, അക്കൗണ്ടിങ്, സര്‍ട്ടിഫിക്കേഷന്‍, എക്‌സ്‌പോര്‍ട്ടിങ്, ഇമ്പോര്‍ട്ടിങ് തുടങ്ങി വിവിധ മേഖലകളുമായി ബന്ധപ്പെട്ട വിദഗ്ധരുടെ സൗജന്യ സേവനം ലഭിക്കും.

 

date