വനിതാ ദിനാചാരണം
ഏങ്ങണ്ടിയൂർ ഗ്രാമ പഞ്ചായത്തിൽ ജാഗ്രതാ സമിതിയുടേയും കുടുംബശ്രീയുടേയും നേതൃത്വത്തിൽ വനിതാദിനാചരണം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു സുരേഷ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ വാടാനപ്പള്ളി റെയിഞ്ച് സിവിൽ എക്സൈസ് ഓഫീസർ മുഹമ്മദ് ബാസിലിൻ്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ക്ലാസ് നടന്നു. റെയിൽവേ ട്രാക്കിൽ ചിതറി കിടക്കുന്ന മൃതദേഹങ്ങൾ നീക്കം ചെയ്യാൻ മുപ്പത് വർഷക്കാലമായി പൊലീസിനെ സഹായിക്കുന്ന സാമൂഹ്യപ്രവർത്തക ദേവികയെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് കൈസാൻ കരാട്ടെ ടീമിലെ വനിതകളുടെ ഡിഫൻസ് ക്ലാസും ലഹരി വിരുദ്ധ പ്രതിജ്ഞയും സിഗനേച്ചർ ക്യാമ്പയിനും, വിവിധ കലാപരിപാടികളും സ്ത്രീകൾക്കായി സിനിമാ പ്രദർശനവും നടന്നു.
ചടങ്ങിൽ കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ഷൈനി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബി.കെ സുദർശനൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ സുശീല സോമൻ, ഗീതു കണ്ണൻ, സതീഷ് പനക്കൽ, വാർഡ് മെമ്പർമാരായ കെ.ആർ ശിവദാസ്, അനിതാ മുരുഗേശന്‍, സി.വി രാജേഷ്, കെ.എസ് ഹര്‍ഷവര്‍ദ്ധനന്‍, കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ ഷമീറ ഷബീർ, തുടങ്ങിയവർ സംസാരിച്ചു. കുടുംബശ്രീ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, ഹരിതകർമസേന പ്രവർത്തകർ, ആശ വർക്കർമാർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments