Post Category
ധനസഹായ വിതരണം ചെയ്യും
കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവരുടെ മക്കളില്‍ ഉന്നത വിദ്യാഭ്യാസ പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവര്‍ക്കുള്ള ധനസഹായ വിതരണം മാര്‍ച്ച് 13 ഉച്ചയ്ക്ക് രണ്ടിന് കാഞ്ഞങ്ങാട് ക്ഷേമനിധി ജില്ല ഓഫീസില്‍ വച്ച് നടക്കും. കേരള കര്‍ഷകതൊഴിലാളി ബോര്‍ഡ് ചെയര്മാന് എന്‍. ചന്ദ്രന് വിതരണ ഉദ്ഘാടനം നിര്‍വ്വഹിക്കും. കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ ബങ്കളം കുഞ്ഞികൃഷ്ണന് യോഗത്തില്‍ അധ്യക്ഷത വഹിക്കും. ബിരുദം, പിജി, ടിടിസി, ഐ ടി ഐ, പോളിടെക്നിക്, പാരാമെഡിക്കല്‍ കോഴ്സുകള്‍, ബി.എഡ് തുടങ്ങിയ കോഴ്സുകള്‍ ആദ്യ ചാന്‍സില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങി വിജയിച്ച ജില്ലയിലെ ആദ്യ മൂന്ന് സ്ഥാനക്കാരായ വിദ്യാര്‍ത്ഥികള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. ഫോണ്‍- 0467-2207731.
date
- Log in to post comments