Skip to main content

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ടെക്നോളജി ക്ലിനിക് മാർച്ച് 19ന്

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ഭക്ഷ്യ സംസ്കരണത്തിലെ പുതിയ പ്രവണതകൾ (Latest Trends in Food Processing) എന്ന വിഷയത്തിൽ ടെക്നോളജി ക്ലിനിക്ക് സംഘടിപ്പിക്കുന്നു. മാർച്ച് 19 രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടക്കുന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്യും. 

 

വ്യവസായ സംരംഭങ്ങൾക്ക് ഭക്ഷ്യ സംസ്ക്കരണവുമായി ബന്ധപ്പെട്ട നൂതന സാങ്കേതികവിദ്യ പരിചയപ്പെടുത്തുക, സംരഭങ്ങൾക്ക് കാലികമായ പുരോഗതി ഉണ്ടാക്കുക എന്നീ ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. 

 

താൽപര്യമുള്ള സംരംഭകർക്ക് രാവിലെ 10 മണിക്കു മുൻപായി രജിസ്റ്റർ ചെയ്ത് പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്. വിശദ വിവരങ്ങൾക്ക് 9496354434, 9946407570 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

date