Skip to main content

രേഖകളുടെ സൂക്ഷിപ്പ് ലഘൂകരിക്കുന്നതിനുള്ള ശ്രമം: വി.ഡി. സതീശ൯

ഭൂരേഖ സംബന്ധിച്ച രേഖകൾ ഉൾപ്പടെ സൂക്ഷിക്കുന്ന ശ്രമകരമായ ജോലി ലഘൂകരിക്കുന്ന നടപടികളാണ് ഡിജിറ്റൈസേഷന്റെ ഭാഗമായി രജിസിട്രേഷ൯ വകുപ്പിൽ സംഭവിക്കുന്നതെന്ന് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശ൯ പറഞ്ഞു. 

 

രജിസ്ട്രേഷ൯ വകുപ്പിന്റെ നേതൃത്വത്തിൽ ആധുനികവത്കരണ നടപടികൾ പുരോഗമിക്കുകയാണ്. ഫയലുകളുടെ കൂമ്പാരവുംഫയലുകൾക്കുള്ള അന്വേഷണവും ഇന്ന് ഇല്ല. എല്ലാം ഇന്ന് വിരൽത്തുമ്പിൽ ലഭ്യമാണ്. നിരവധി രേഖകൾ സൂക്ഷിക്കേണ്ട വകുപ്പാണ് രജിസ്ട്രേഷ൯. ഭൂരേഖ സംബന്ധിച്ച രേഖകൾ ഉൾപ്പടെ സൂക്ഷിക്കുന്ന ശ്രമകരമായ ജോലി ലഘൂകരിക്കുന്ന നടപടികളാണ് ഡിജിറ്റൈസേഷന്റെ ഭാഗമായി സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

date