Skip to main content

കൊടുവള്ളി ഗവണ്‍മെന്റ് കോളേജ് കെട്ടിട നിര്‍മ്മാണം; 3.4 കോടി രൂപയുടെ സാങ്കേതികാനുമതി

ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ 2024-25 വര്‍ഷത്തെ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി കൊടുവള്ളി ഗവണ്‍മെന്റ് സി എച്ച് എംകെഎം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തിക്ക് 3.40 കോടി രൂപയുടെ സാങ്കേതിക അനുമതി ലഭ്യമായതായി ഡോ എം കെ മുനീര്‍ എംഎല്‍എ അറിയിച്ചു. എംഎല്‍എ അസറ്റ് വികസന ഫണ്ട് ഉപയോഗപ്പെടുത്തി നിര്‍മ്മിച്ച കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുക. ടെന്‍ഡര്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിച്ച്  നിര്‍മ്മാണം ആരംഭിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും എംഎല്‍എ വ്യക്തമാക്കി.

date