Post Category
ഇലക്ട്രീഷ്യന് ട്രേഡില്‍ പരിശീലകന്
കൊട്ടാരക്കര സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ഇലക്ട്രീഷ്യന് ട്രേഡില്‍ പരിശീലനം നല്കാന് ഈഴവ/ബില്ല/തിയ്യ വിഭാഗക്കാരില്‍നിന്ന് അപേക്ഷക്ഷണിച്ചു. ബി.വോക്ക്/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സില് അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബി.ടെക് ബിരുദവും ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സില് മൂന്നുവര്‍ഷ ഡിപ്ലോമയും ബന്ധപ്പെട്ട മേഖലയില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഇലക്ട്രീഷ്യന് ട്രേഡില്‍ എന്‍.ടി.സിയും ബന്ധപ്പെട്ട മേഖലയില്‍ മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയവും ആണ് യോഗ്യത. അഭിമുഖം മാര്‍ച്ച് 29ന് രാവിലെ 11ന്. ഫോണ്‍: 9447905009, 9946918632.
date
- Log in to post comments