Skip to main content

ഹരിത കലാലയമായി ഐ.എം.ഡി.ആര്‍ കോളേജ്

നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ മാലിന്യമുക്ത നവകേരളം പ്രഖ്യാപനവുമായി ബന്ധപ്പെട്ട് അരുവിക്കര ഗ്രാമപഞ്ചായത്തിലെ ഐ.എം.ഡി.ആര്‍ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിനെ മികച്ച ഹരിത കലാലയമായി തെരഞ്ഞെടുത്തു. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ ഹരിത കലാലയമായി  പ്രഖ്യാപിച്ചു.

ക്ലീന്‍ കേരള, ക്ലീന്‍ ക്യാമ്പസ് എന്ന പേരില്‍ കോളേജില്‍ നടപ്പാക്കിയ മാതൃകാ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് ഐ.എം.ഡി.ആര്‍ കോളേജിനെ തെരഞ്ഞെടുത്തത്. കോളേജ് പ്രിന്‍സിപ്പല്‍ ജെ.ബി.രാജന്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങി.

date