Skip to main content
കോയിപ്രം ബ്ലോക്ക്തല സമ്പൂര്‍ണ ശുചിത്വ പ്രഖ്യാപനം പ്രസിഡന്റ് ജെസി സൂസന്‍ ജോസഫ്  നടത്തുന്നു

ശുചിത്വ പ്രഖ്യാപനവുമായി കോയിപ്രം ബ്ലോക്ക് പഞ്ചായത്ത്

മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിനിന്റെ ഭാഗമായി കോയിപ്രം ബ്ലോക്ക്തല സമ്പൂര്‍ണ ശുചിത്വ പ്രഖ്യാപനം പ്രസിഡന്റ് ജെസി സൂസന്‍ ജോസഫ്  നടത്തി. വൈസ് പ്രസിഡന്റ് എല്‍സ തോമസ് അധ്യക്ഷയായി. ബ്ലോക്കിലെ 97 വിദ്യാലയങ്ങള്‍, 283 സ്ഥാപനങ്ങള്‍, 908 അയല്‍ക്കുട്ടങ്ങള്‍ എന്നിവയുടെ ഹരിത പ്രഖ്യാപനവും നടന്നു. ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ജി. അനില്‍കുമാര്‍  മുഖ്യ പ്രഭാഷണം നടത്തി.  ഇരവിപേരൂര്‍ സര്‍ക്കാര്‍ യു.പി സ്‌കൂള്‍,  രാജീവ് ഗാന്ധി മെമോറിയല്‍ ലൈബ്രറി, അയിരൂര്‍ വെറ്ററിനറി ആശുപത്രി എന്നിവയ്ക്ക് ഹരിത ബഹുമതി ലഭിച്ചു.    മികച്ച സിഡിഎസ് ആയി കോയിപ്രം ഗ്രാമപഞ്ചായത്തിനെ തെരഞ്ഞെടുത്തു.

 

date