Post Category
സിവിൽ സർവ്വീസ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റിന്റെ അക്കാദമിക് ഡിവിഷനായ തിരുവനന്തപുരം കിലെ ഐ.എ.എസ് അക്കാദമിയിൽ കേരളത്തിലെ സംഘടിത/അസംഘടിത മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ മക്കൾക്കും ആശ്രിതർക്കും 2025-26 വർഷത്തെ സിവിൽ സർവ്വീസ് പരിശീലനത്തിനായി രജിസ്ട്രേഷൻ ആരംഭിച്ചു. ഒരു വർഷമാണ് പരിശീലന കാലാവധി. ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. കോഴ്സ് ജൂൺ ആദ്യവാരം ആരംഭിക്കും. ഈ കോഴ്സിന് പൊതു വിഭാഗ വിദ്യാർത്ഥികളുടെ ഫീസ് 50,000 രൂപയാണ്. കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ മക്കൾക്ക് 50 ശതമാനം സബ്സ്ഡിയിൽ 25,000 രൂപ അടച്ചാൽ മതി. ഇത് സംബന്ധിച്ച വിശദാംശങ്ങളും രജിസ്ട്രേഷൻ ലിങ്കും www.kile.kerala.gov.in/kilelasacademy എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 8075768537,0471-2479966.
date
- Log in to post comments