Post Category
മൂക്കന്നൂരിൽ "പഴമയും പുതുമയും" തലമുറ സംഗമം നടന്നു
മൂക്കന്നൂർ ഗ്രാമ പഞ്ചായത്തിന്റെയും കുടുംബശ്രീ സി ഡി എസിന്റെയും നേതൃത്വത്തിൽ "പഴമയും പുതുമയും" തലമുറ സംഗമം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിബിഷ് സംഗമം ഉദ്ഘാടനം ചെയ്തു. പഴയ തലമുറയിൽപ്പെട്ട വയോജന അയൽകൂട്ട അംഗങ്ങൾ പുതു തലമുറയായ ഒക്സിലറി ഗ്രൂപ്പ് അയൽ കൂട്ട അംഗങ്ങൾ എന്നിവരുടെ സംഗമമാണ് നടന്നത് .
വയോജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ അവർക്ക് ലഭ്യമാക്കേണ്ട ക്ഷേമ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച കാര്യങ്ങൾ ചടങ്ങിൽ ചർച്ച ചെയ്തു.
സി.ഡി.എസ് ചെയർപേഴ്സൺ ലിസി ജയിംസ് ചടങ്ങിൽ അധ്യക്ഷയായി.
വൈസ് പ്രസിഡന്റ് ഗ്രേസി ചാക്കോ, മെമ്പർമാരായ ജസ്റ്റി ദേവസി, ജയ രാധാകൃഷ്ണൻ, സിജി ജിജു, പി.വി മോഹനൻ , കെ.എസ് മൈക്കിൾ , എൻ.ഒ കുരിയച്ചൻ , സിനി മാത്തച്ചൻ, ശ്രീകുമാർ എന്നിവർ സംസാരിച്ചു.
date
- Log in to post comments