Post Category
കേരള സിവിൽ ഡിഫൻസ് മെമ്പർഷിപ്പ് ക്യാമ്പയിൻ 2025
കേരള അഗ്നിരക്ഷാ വകുപ്പിന് കീഴിൽ പ്രവർത്തിച്ച് വരുന്ന സന്നദ്ധ സേനയായ സിവിൽ ഡിഫൻസിൽ അംഗമാകുവാൻ സർക്കാർ ജീവനക്കാർക്കും പൊതു ജനങ്ങൾക്കും അവസരമൊരുങ്ങുന്നു. സിവിൽ ഡിഫൻസിൽ അംഗമാകാൻ താൽപര്യമുള്ളവർക്ക് cds.fire.kerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്റ്റർ ചെയ്യുന്നവർക്ക് അപകട മേഖലയിലെ രക്ഷാപ്രവർത്തനം, പ്രഥമശുശ്രൂഷ, പ്രാഥമിക അഗ്നിസുരക്ഷ എന്നിവയിൽ 15 ദിവസത്തെ സൗജന്യ പരിശീലനം നൽകും. ഫോൺ: 9497920129, 9497920101
date
- Log in to post comments