Skip to main content

ഇ.സി.ജി ടെക്നീഷ്യൻ നിയമനം

എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന ഇ.സി.ജി ടെക്നീഷ്യൻ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനായി ഏപ്രിൽ 10  രാവിലെ 11 ന് അഭിമുഖം നടത്തും. എസ്.എസ്.എൽ.സി/ തത്തുല്യം, വി.എച്ച്.എസ്.സി സർട്ടിഫിക്കറ്റ് ഇൻ ഇ.സി.ജി, പി.എസ്.സി അംഗീകരിച്ച ഇ.സി.ജി ടെക്നീഷ്യൻ കോഴ്സ് എന്നിവ പാസായിരിക്കണം. താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബോയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484-2386000. 

പി.എൻ.എക്സ് 1467/2025

 

date