Post Category
അഭിമുഖം
എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന ഫിസിഷ്യൻ അസിസ്റ്റന്റ് തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് ഏപ്രിൽ 15 രാവിലെ 11 ന് അഭിമുഖം നടത്തും. പ്രീഡിഗ്രിയിൽ (തത്തുല്യം) 50 ശതമാനം മാർക്ക് അല്ലെങ്കിൽ ശാസ്ത്ര വിഷയങ്ങളിൽ ബിഗ്രേഡും ബി.എസ്.സി ഫിസിഷ്യൻ അസിസ്റ്റന്റ് ഇൻ കാർഡിയോതോറാസിക് ആൻഡ് വാസ്കുലർ സർജറിയുമാണ് യോഗ്യത.
താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484-2386000.
പി.എൻ.എക്സ് 1468/2025
date
- Log in to post comments