Skip to main content

അസാപ് കേരള സൗജന്യ തൊഴിൽ മേള

 ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള പാമ്പാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ സംസ്ഥാന സർക്കാരിന്റെ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സൗജന്യ തൊഴിൽ മേള നടത്തുന്നു. 2025 ഏപ്രിൽ 12ന് നടക്കുന്ന മേളയിൽ  എസ്.എസ്.എൽ.സി, +2, ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് നാനൂറിൽപരം ഒഴിവുകളിലായി ആറോളം കമ്പനികളിൽ അവസരം  ലഭ്യമാണ്. വിശദ വിവരത്തിനും രജിസ്‌ട്രേഷനും ഫോൺ: 9495999731, 7025535172.

date