ലോക ആരോഗ്യ ദിനം ആചരിച്ചു
എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസ്,
നാഷണൽ ഹെൽത്ത് മിഷൻ,
കീഴ്മാട് കുടുംബാരോഗ്യകേന്ദ്രം
എന്നിവയുടെ നേതൃത്വത്തിൽ ലോക ആരോഗ്യ ദിനം ആചരിച്ചു. ആഘോഷ പരിപാടികളുടെ ജില്ലാ തല ഉദ്ഘാടനം കാർമൽ കോളേജ് ഓഫ് നെഴ്സിംഗിൽ
ബെന്നി ബഹനാൻ എം.പി
നിർവ്വഹിച്ചു. ശുചിത്വത്തിലൂടെ ആരോഗ്യം എന്ന കാമ്പയിൻ്റെ ജില്ലാ തല ഉദ്ഘാടനവും ചടങ്ങിൽ എം. പി. നിർവഹിച്ചു.
അൻവർസാദത്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു. ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സിഗ്നേച്ചർ കാമ്പയിന് എം. എൽ. എ തുടക്കം കുറിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞയും ചൊല്ലി കൊടുത്തു.
വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം.അൻവർ അലി മുഖ്യ അതിഥിയായി.
ജില്ലാ മെഡിക്കൽ ഓഫീസർ
ഡോ. ആശദേവി മുഖ്യ പ്രഭാഷണവും
ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോക്ടർ പി. എസ് ശിവപ്രസാദ് ദിനാചരണസന്ദേശവും നൽകി.
വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്ക്
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്
അൻവർഅലി ഉപഹാരങ്ങൾ നൽകി.
ദിനാചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ബോധവൽക്കരണസന്ദേശറാലി
ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യം സ്ഥിരം സമിതി അധ്യക്ഷ ഷാജിത നൗഷാദ് ഫ്ലാഗ് ഓഫ് ചെയ്തു.
റാലി നാലാംമൈൽ ജംഗ്ഷനിൽ എത്തിചേർന്നപ്പോൾ കാർമൽ കോളേജ് ഓഫ് നേഴ്സിംഗ് വിദ്യാർത്ഥിനികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.
കീഴ്മാട് ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളേയും പ്രതിനിധീകരിച്ചു പ്രതിരോധകുത്തിവയ്പുകൾ പൂർണ്ണമായും എടുത്ത കുട്ടികളേയും അമ്മമാരേയും സംഘടിപ്പിച്ച് അമ്മയും കുഞ്ഞും റാമ്പിൽ എന്ന പരിപാടി അരങ്ങേറി.
വിദ്യാർത്ഥിനികളുടേയും ആശ പ്രവർത്തകരുടേയും സ്കിറ്റുകളും ഫ്യൂഷൻ ഡാൻസും ആഘോഷ പരിപാടികൾക്ക് മാറ്റുക്കൂട്ടി.
വീൽചെയറിലിരുന്ന് മാജിക് ലോകത്താദ്യമായി അവതരിപ്പിച്ച് അവാർഡ് നേടിയ ശരത് പടിപ്പുര മോട്ടിവേഷൻ ഷോ നടത്തി.
'ആരോഗ്യപരമായ തുടക്കം
പ്രതീക്ഷനിർഭരമായ ഭാവിയ്ക്ക് -
കുഞ്ഞോമന ജനിക്കേണ്ടത് ഏറ്റവും സുരക്ഷിതമായ കരങ്ങളിൽ
പ്രസവം സുരക്ഷിതമാക്കാൻ
ആശുപത്രി തന്നെ തെരഞ്ഞെടുക്കാം'
എന്നതാണ് ഈ വർഷത്തെ ലോക ആരോഗ്യദിന സന്ദേശം.
ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യം സ്ഥിരം സമിതി അധ്യക്ഷ ഷാജിത നൗഷാദ്, കീഴ്മാട് ഗ്രാമപഞ്ചായത്ത് ആരോഗ്യം സ്ഥിരം സമിതി അധ്യക്ഷ റസീല ഷിഹാബ്, ക്ഷേമകാര്യം സ്ഥിരം സമിതി അധ്യക്ഷ റസീന നജീബ്,
വാർഡ് മെമ്പർ ടി.പി. അസീസ്,സാജു മത്തായി,സാഹിദ അബ്ദുൾസലാം,സിമി അഷറഫ്
ജില്ലാ സർവെയ്ലൻസ് ഓഫീസർ ഡോക്ടർ കെ. കെ ആശ,
ഡപ്യൂട്ടി ഡി.എം.ഒ. ഡോക്ടർ സവിത.കെ,ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോക്ടർ രശ്മി.എം.എസ്,ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ
ഡോക്ടർ ആരതി കൃഷ്ണൻ,ടെക്നിക്കൽ അസിസ്റ്റൻറ് മധു.കെ.പീറ്റർ,ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ ജോബി.കെ.പി.,ബിന്ദു.എം.ആർ,ഷീജ ബീവി,ഡോക്ടർ റഫീക്ക്.എ.കെ,കാർമൽ ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ നവീന സി.എം.സി, നേഴ്സിംഗ് കോളേജ് പ്രിൻസിപ്പാൾ സിസ്റ്റർ പ്രഭ ഗ്രേസ്,
ഹെൽത്ത് സൂപ്പർവൈസർ സിജോ മാത്യു, കീഴ്മാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്നേഹ മോഹനൻ, കീഴ്മാട് കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ എം.ഐ.സിറാജ് എന്നിവർ പങ്കെടുത്തു.
- Log in to post comments