ജില്ലയിലെ ഏഴാമത്തെ സ്‌നേഹിത എക്‌സ്റ്റെന്‍ഷന്‍ സെന്റര്‍ പ്രവര്‍ത്തനസജ്ജമായി
കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ സ്‌നേഹിത എക്‌സ്റ്റെന്‍ഷന്‍ സെന്റര്‍ കുന്നംകുളം എസിപി ഓഫീസില്‍ പ്രവര്‍ത്തനമാരംഭിച്ചു. എ.സി മൊയ്തീന്‍ എംഎല്‍എ സെന്റര്‍ ഉദ്ഘാടനം ചെയ്തു. അസി. കമ്മീഷണര്‍ ഓഫ് പോലീസ് സി.ആര്‍ സന്തോഷ് അധ്യക്ഷത വഹിച്ചു. കുന്നംകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ വിശിഷ്ടാതിഥിയായി. ജില്ലയിലെ ഏഴാമത്തെ സ്‌നേഹിത എക്സ്റ്റന്‍ഷന്‍ സെന്ററാണ് കുന്നംകുളത്ത് പ്രവര്‍ത്തനമാരംഭിച്ചത്.
വിവിധ അതിക്രമങ്ങള്‍ക്കിരയായി പൊലീസ് സ്റ്റേഷനുകളില്‍ എത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ കൗണ്‍സ്‌ലിങ് സേവനങ്ങള്‍ നല്‍കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പരാതിക്കാരുടെ ആവശ്യവും കേസിന്റെ പ്രാധാന്യവും അനുസരിച്ച് പൊലീസിന്റെ നിര്‍ദ്ദേശങ്ങള്‍കൂടി പരിഗണിച്ചാകും കൗണ്‍സലിങ് സേവനങ്ങള്‍ നല്‍കുക. ഇതിനായി ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ പരിശീലനം ലഭിച്ച കൗണ്‍സിലര്‍മാരുടെ സേവനം ഉറപ്പുവരുത്തിയിട്ടുണ്ട്.
കുന്നംകുളം നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍, നഗരസഭ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എം സുരേഷ്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി. സോമശേഖരന്‍, കൗണ്‍സിലര്‍ ബിജു സി. ബേബി, കുന്നംകുളം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ യു.കെ ഷാജഹാന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ. യു. സലില്‍, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ കെ.കെ പ്രസാദ്, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. യു. മോനിഷ തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments