Post Category
'എന്റെ കേരളം': വാണിജ്യ സ്റ്റാളുകൾ നടത്തുന്നതിന് അപേക്ഷിക്കാം*
സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന എൻ്റെ കേരളം 2025 പ്രദർശന വിപണന മേളയിലേക്ക് വാണിജ്യ സ്റ്റാളുകൾ നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 22 മുതൽ 28 വരെ കൽപ്പറ്റ എസ്കെഎംജെ സ്ക്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന പ്രദർശന വിപണന മേളയിൽ ജില്ലയിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകർക്ക് അപേക്ഷിക്കാം. ഏപ്രിൽ 15 വൈകിട്ട് നാലിന് മുൻപായി അപേക്ഷകന്റെ പേര്, മൊബൈൽ ഫോൺ നമ്പർ, യൂണിറ്റിൻ്റെ പേര്, വിലാസം, ഉൽപ്പന്നം, ഉദ്യം നമ്പർ എന്നിവ സഹിതം മുട്ടിൽ ജില്ലാ വ്യവസായ കേന്ദ്രത്തിൽ അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് DICWYD@GMAIL.COM എന്ന മെയിലിലോ 04936 202485, 7034610933, 9846363992 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.
date
- Log in to post comments