അധ്യാപകരെ ആവശ്യമുണ്ട്
കല്ലറകടവ് ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് 2025-26 അധ്യയന വര്‍ഷം യു.പി, ഹൈസ്‌ക്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ട്യൂഷനായി താല്‍കാലിക വ്യവസ്ഥയില്‍ പത്തനംതിട്ട മുനിസിപ്പാലിറ്റിയില്‍ താമസിക്കുന്ന പ്രവൃത്തിപരിചയമുള്ള ട്യൂഷന്‍ ടീച്ചര്‍മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. യു.പി വിദ്യാര്‍ഥികളെ എല്ലാ വിഷയവും പഠിപ്പിക്കുന്നതിന് പ്ലസ് ടു +/പ്രീഡിഗ്രി, ടിടിസി /ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. നാച്ചുറല്‍സയന്‍സ്(ബയോളജി), സോഷ്യല്‍ സ്റ്റഡീസ്, ഫിസിക്കല്‍ സയന്‍സ്(ഫിസിക്‌സ് ആന്റ് കെമിസ്ട്രി) ഇംഗ്ലീഷ്, കണക്ക്, ഹിന്ദി വിഷയങ്ങളില്‍ ഹൈസ്‌ക്കൂള്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതിന് ബിഎഡ്/ പി.ജി യോഗ്യതയുള്ള അധ്യാപകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ബയോഡേറ്റയും അപേക്ഷയും ഏപ്രില്‍ 30ന് വൈകിട്ട് അഞ്ചിനകം ഇലന്തൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ഹാജരാകണം. ഫോണ്‍-9544788310, 8547630042.
- Log in to post comments