Post Category
വാടകയ്ക്ക് വാഹനം- ക്വട്ടേഷന്‍ ക്ഷണിച്ചു
സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള വിവിധ പരിപാടികളുടെ സംഘാടനത്തിനായി ഏഴു പേര്‍ക്ക് സഞ്ചരിക്കാവുന്ന ഒരു വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. സീല്‍ ചെയ്ത ക്വട്ടേഷന്‍ ഏപ്രില്‍ 21 ന് രാവിലെ 11.30 നകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. അന്നേദിവസം ഉച്ചയ്ക്ക് 12 മണിക്ക് ഓഫീസില്‍ സന്നിഹിതരായവരുടെ സാന്നിധ്യത്തില്‍ ക്വട്ടേഷനുകള്‍ തുറക്കും. കവറിനു പുറത്ത് 'എന്റെ കേരളം 2025- വാടകയ്ക്ക് വാഹനം- ക്വട്ടേഷന്‍' എന്ന് രേഖപ്പെടുത്തണം. വിലാസം: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് ഫോണ്‍- 0495 237 0225.
date
- Log in to post comments