Skip to main content

ശുചിത്വ സാഗരം സുന്ദര തീരം; നാലായിരം കിലോ അജൈവ മാലിന്യം നീക്കം ചെയ്തു.

 

 

കേരള സർക്കാർ ഫിഷറീസ് വകുപ്പിന്റെ പദ്ധതിയായ 'ശുചിത്വ സാഗരം സുന്ദര തീരം' രണ്ടാം ഘട്ട ബീച്ച് ശുചീകരണ യഞ്ജത്തിന്റെ ഭാഗമായി നാട്ടിക നിയോജക മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന വലപ്പാട്, നാട്ടിക, തളിക്കുളം പഞ്ചായത്തുകളിലെ പതിനൊന്ന് ബീച്ചുകളിൽ നിന്നായി നാലായിരം കിലോ അജൈവ മാലിന്യം നീക്കം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റുമാരായ ഷിനിത ആഷിക്, എം.ആർ ദിനേശൻ, പി.ഐ സജിത തുടങ്ങിയവരും വാർഡ് മെമ്പർമാരും അതാതു ശുചീകരണ മേഖലയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

 

 ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി ശേഖരിച്ച പ്ലാസ്റ്റിക് ബോട്ടിലുകൾ, ചെരിപ്പുകൾ, തെർമോക്കോൾ, പ്ലാസ്റ്റിക് കവർ തുടങ്ങിയ മാലിന്യങ്ങൾ ഹരിതകർമ്മ സേന വഴി ഓരോ പഞ്ചായത്തുകളിലെ എംസിഎഫുകളിലേക്ക് എത്തിച്ച് തരം തിരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറി. 

 

മത്സ്യത്തൊഴിലാളികൾ, ഹരിതകർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ സിഡിഎസ് അംഗങ്ങൾ, കോസ്റ്റൽ പോലീസ്, എൻഎസ്എസ് വിദ്യാർത്ഥികൾ, ഫിഷറീസ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, യൂത്ത് ക്ലബ്‌ അംഗങ്ങൾ തുടങ്ങി അഞ്ഞൂറ്റി അമ്പതോളം വോളന്റിയർമാർ ശുചീകരണ യഞ്ജത്തിൽ പങ്കെടുത്തു.

date