Skip to main content
കൊയിലാണ്ടി നഗരസഭയിൽ കട്ടിൽ വിതരണോദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് നിർവഹിക്കുന്നു

വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു

 

കൊയിലാണ്ടി നഗരസഭയില്‍ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് വിതരണോദ്ഘാടനം നിര്‍വഹിച്ചു. 

പരിപാടിയില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ കെ ഷിജു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഐസിഡിഎസ് സൂപ്പര്‍വൈസര്‍ കെ ഷബില പദ്ധതി വിശദീകരണം നടത്തി. വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഇന്ദിര ടീച്ചര്‍, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഇ കെ അജിത്ത് മാഷ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സി പ്രജില, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ നിജില പറവക്കൊടി, കൗണ്‍സിലര്‍മാരായ കെ കെ വൈശാഖ്, വത്സരാജ് കേളോത്ത്, റഹ്മത്ത്, ആര്‍. കെ കുമാരന്‍, സുധാകരന്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ടി കെ റുഫീല തുടങ്ങിയവര്‍ സംസാരിച്ചു.
 

date