അസംഘടിത തൊഴിലാളി സാമൂഹികസുരക്ഷാ പദ്ധതി അദാലത്ത്
കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹികസുരക്ഷാ പദ്ധതിയിൽ അംഗങ്ങളായ കുടിശികയുള്ള ഗുണഭോക്താക്കൾക്കായി ജില്ലയിൽ അദാലത്ത് ആരംഭിച്ചു. അദാലത്തിൽ കുടിശികയുളള വരിസംഖ്യ തുകയ്ക്ക് പിഴപലിശ ഒഴിവാക്കുന്നതിനും കുടിശികയുളള വരിസംഖ്യ തുക അദാലത്ത് കാലയളവിൽ അഞ്ചുതവണകളായി ഒടുക്കുന്നതിനും അവസരമുണ്ട്. കൂടാതെ ക്ഷേമനിധി അംഗങ്ങളുടെ വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി ക്ഷേമനിധിയിൽ രജിസ്ട്രേഷൻ ഓൺലൈൻ മുഖേന ചെയ്യാത്ത എല്ലാ അംഗങ്ങളും തൊട്ടടുത്തുള്ള അക്ഷയകേന്ദ്രങ്ങളിൽ ബാങ്ക് പാസ്ബുക്ക് കോപ്പി, ആധാർ കാർഡിന്റെ കോപ്പി, ഫോട്ടോ, വയസ്സ് തെളിയിക്കുന്നതിനുള്ള രേഖ (എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്/ഡ്രൈവിംഗ് ലൈസൻസ്/പാസ്സ്പോർട്ട്/ സ്‌കൂൾ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് / സ്‌കൂൾ സർട്ടിഫിക്കറ്റ്/ജനന സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലും ഒന്ന്), അംഗത്വകാർഡിന്റെ കോപ്പി, അംശാദായ പാസ്സ്ബുക്കിന്റെ ആദ്യം മുതലുളള കോപ്പി എന്നിവ സഹിതം തൊട്ടടുത്തുളള അക്ഷയ കേന്ദ്രത്തിൽ നേരിട്ട് ഹാജരായി http://services.unorganisedwssb.org/index.php/home എന്ന ലിങ്ക് മുഖേന അംഗത്വം പൂർത്തികരിക്കേണ്ടതാണ്. ഓൺലൈൻ സഹായത്തിന് 0481-2300762 എന്ന നമ്പരിൽ ബന്ധപ്പെടണം
- Log in to post comments