Skip to main content

നശാമുക്ത് ഭാരത് അഭിയാന്‍ : ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് 21ന് തുടക്കമാകും

ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ് ഉദ്ഘാടനം നിര്‍വഹിക്കും

 

 ലഹരിയുടെ അപായങ്ങളില്‍ നിന്ന് സമൂഹത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ പദ്ധതിയായ നശാമുക്ത് ഭാരത് അഭിയാന്റെ ഭാഗമായി നടത്തുന്ന ജില്ലാതല പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ് നിര്‍വഹിക്കും. ഏപ്രില്‍ 21, 22 തീയതികളിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മാസ്റ്റര്‍ വോളണ്ടിയര്‍മാര്‍ക്കുള്ള പ്രത്യേക പരിശീലന ക്യാമ്പും ഇതോടൊപ്പം സംഘടിപ്പിക്കും. യുവജനങ്ങളെയും പൊതുജനങ്ങളെയും ബോധവല്‍ക്കരിക്കുന്നതിനുള്ള പ്രചാരണ പരിപാടികളും പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

date