Skip to main content

ഭിന്നശേഷി കുടുംബ സംഗമവും ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു

ഭിന്നശേഷി ക്ഷേമ സംഘടനയായ ഡിഫറൻ്റ്ലി ഏബ്ൾഡ് പേഴ്സൺസ് വെൽഫെയർ ഫെഡറേഷൻ കടുങ്ങല്ലൂർ പഞ്ചായത്ത് കമ്മിറ്റിയുടെയും കടുങ്ങല്ലൂർ ഗ്രാമ പഞ്ചായത്തിെൻ്റെയും സംയുക്താഭിമുഖ്യത്തിൽ ഭിന്നശേഷി കുടുംബ സംഗമവും ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാ തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു.

കേരള സംസ്ഥാന ഭിന്നശേഷി കമ്മീഷണർ ബോധവൽക്കരണ ക്ലാസ് നയിച്ചു. 

 

കുടുംബ സംഗമത്തിൽ കടുങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ അദ്ധ്യക്ഷനായി. കേരള സംസ്ഥാന ഭിന്നശേഷി കമ്മീഷണർ പി.ടി.ബാബുരാജ് മുഖ്യ പ്രഭാഷണം നടത്തി. ഡിഫറൻ്റ്ലി ഏബ്ൾഡ് പേഴ്സൺസ് വെൽഫെയർ ഫെഡറേഷൻ കടുങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് വെസ്റ്റ് മേഖലാ സെക്രട്ടറി എ. മോഹൻദാസ് ,ആലങ്ങാട് ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.എ.അബൂബക്കർ , ട്രീസാ മോളി എന്നിവർ സംസാരിച്ചു.

date