Skip to main content

ജീവിതമാണ് ലഹരി ചിത്രരചന മത്സരം

 

'ജീവിതമാണ് ലഹരി-വാര്‍ എഗെന്‍സ്റ്റ് ഡ്രഗ്സ് 'ചിത്രരചന മത്സരം ഏപ്രിൽ 25 ന്

ആലപ്പുഴ കളർകോട് വാടക്കലിൽ പ്രവർത്തിക്കുന്ന കേപ്പ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് മാനേജ്മെന്‍റില്‍ നടക്കും. മെക്കാനിക്കൽ എഞ്ചിനീയറിംഗ് അസോസിയേഷൻ മാതൃഭൂമിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന അഞ്ചാമത് ആലപ്പി മോട്ടോർ ഷോ ചിത്രരചന മത്സരത്തില്‍ എൽ.കെ. ജി മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. സീനിയർ വിദ്യാര്‍ഥികൾക്കുള്ള വിഷയം" ജീവിതമാണ് ലഹരി-ഒരു ലഹരി വിരുദ്ധ യുദ്ധം" എന്നതും മറ്റുള്ളവർക്കുള്ള വിഷയം "എന്റെ പ്രിയ വാഹനം" എന്നതുമാണ്. വിജയികൾക്കുള്ള സമ്മാനദാനവും കോളേജിൽ നിന്നും പ്ലെയ്സ്മെന്റ് ലഭിച്ച നൂറോളം വിദ്യാർത്ഥികൾ ക്കുള്ള ഓഫർലെറ്റർ വിതരണവും ഉച്ചക്ക് ശേഷം 2 ന് എച്ച് സലാം എം.എൽ.എ നിർവ്വഹിക്കും. മത്സരാർഥികൾ രാവിലെ 10ന് കോളേജിൽ ഹാജരാകണം. രജിസ്റ്റർ ചെയ്യാൻ വിളിക്കുക 8547627347,9496141395.

(പി.ആര്‍/എ.എല്‍.പി/1113)

date