Post Category
വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പ്രസിദ്ധീകരിച്ച കരട് രേഖ: അഭിപ്രായങ്ങൾ രേഖപ്പെടുത്താം
സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷൻ (കൺണ്ടിഷൻസ് ഓഫ് ലൈസൻസ് ഫോർ എക്‌സിസ്റ്റിംഗ് ഡിസ്ട്രിബ്യൂഷൻ ലൈസൻസീസ്) (മൂന്നാം ഭേദഗതി) റഗുലേഷൻസ്, 2025 ന്റെ കരട് രൂപം, കമ്മിഷൻ വെബ്‌സൈറ്റിൽ (www.erckerala.org) ലഭ്യമാണ്. റഗുലേഷന്റെ പൊതുതെളിവെടുപ്പ് ഏപ്രിൽ 22 രാവിലെ 11ന് തിരുവനന്തപുരം കമ്മിഷൻ കോർട്ട്ഹാളിൽ നടത്തും. തപാൽ മുഖേനയും ഇ-മെയിൽ (kserc@erckerala.org) മുഖേനയും 22ന് വൈകിട്ട് 5വരെ പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. വിലാസം: സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ, കെ.പി.എഫ്.സി ഭവനം, സി.വി.രാമൻപിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം 695010. ഫോൺ: 0471-2735544.
പി.എൻ.എക്സ് 1655/2025
date
- Log in to post comments