Skip to main content

തണല്‍ പദ്ധതി പ്രഖ്യാപനവും ട്രോള്‍ഫ്രീ നമ്പര്‍ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു

സംസ്ഥാന ശിശുക്ഷേമ സമിതി കുട്ടികളുടെ സഹായത്തിനായി നടപ്പാക്കുന്ന തണല്‍ പദ്ധതിയുടെ പ്രഖ്യാപനവും ടോള്‍ഫ്രീ നമ്പര്‍ പ്രകാശനവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കുട്ടികള്‍ക്കെതിരെയുള്ള ശാരീരിക-മാനസിക അതിക്രമങ്ങള്‍, കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യല്‍, കുട്ടികളിലെ മയക്കു മരുന്നിന്റെ ഉപയോഗം, കുട്ടികളിലെ പഠന വൈകല്യം, പഠനം ഉപേക്ഷിക്കാന്‍ ബാലവേല തുടങ്ങി കുട്ടികള്‍ അനുഭവിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പദ്ധതിയുടെ ടോള്‍ ഫ്രീ നമ്പരായ 1517-ല്‍് ബന്ധപ്പെടാം.

സാമൂഹിക നീതി വകുപ്പു മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, ഡയറക്ടര്‍ പി.ബി. നൂഹു, സമിതി ജനറല്‍ സെക്രട്ടറി അഡ്വ. ദീപക് എസ്.പി, ട്രഷറര്‍ ജി. രാധാകൃഷ്ണന്‍, കമ്മിറ്റിയംഗങ്ങള്‍, കോ-ഓര്‍ഡിനേറ്റര്‍ ബാഹുലേയന്‍ നായര്‍  തുടങ്ങിയവര്‍ പങ്കെടുത്തു.
                                  

 പി.എന്‍.എക്‌സ്.4669/17
 

date