ലീഗല്‍ സര്‍വീസസ് ദിനാചരണം നിയമ സേവന പ്രചാരണം നടത്തും
ലീഗല്‍ സര്‍വീസസ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ഇന്ന് (നവംബര്‍ ഒമ്പത്) മുതല്‍ 18 വരെ നിയമ സേവന പ്രചാരണം നടത്തും. രാവിലെ 9.30ന് ജില്ലാ കോടതി കോംപ്ലക്സില്‍ ജില്ലാ ജഡ്ജി കെ.പി. ഇന്ദിര പ്രചാരണം ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് ജില്ലാ കോടതിയില്‍നിന്നും കോട്ടമൈതാനം ചുറ്റി പദയാത്ര ബൈക്ക് റാലികള്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. നവംബര്‍ 10ന് കെ.എസ്.ആര്.ടി.സി. സ്റ്റാന്‍ഡ്, സ്റ്റേഡിയം ബസ് സ്റ്റാന്‍ഡ്, ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ ഹെല്പ് ഡെസ്ക്, 11,12 തീയതികളില്‍ വീടുകള്‍തോറും ലഘുലേഖ വിതരണം, 13ന് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കും പാരാലീഗല്‍ വൊളന്റിയര്‍മാര്‍ക്കും പ്രബന്ധരചനാ മത്സരം, 14ന് എലവഞ്ചേരി എഴുത്തച്ഛന് സ്മാരക ലോ കോളെജില്‍ നിയമ ബോധവത്കരണ ക്ലാസ്, 15ന് വടക്കഞ്ചേരി പ്ളാച്ചിക്കുളമ്പ് ഗവ. യു.പി. സ്കൂളില്‍ ചിത്രരചനാമത്സരവും അട്ടപ്പാടിയിലെ പ്രകൃതി ദുരന്ത മേഖല സന്ദര്‍ശനവും 16 ന് ജില്ലാ ഹോമിയോ ആശുപത്രിയില്‍ ഹെല്പ് ഡെസ്കും ഷൊര്‍ണ്ണൂര്‍ അല്‍-ആമേന്‍ ലോ കോളെജില്‍ നിയമ ബോധാവത്കരണ ക്ലാസും 17ന് ചിറ്റൂര്‍ ഗവ, കോളെജിലും 18ന് എം.ഇ.എസ്. വുമണ്‍സ് കോളെജിലും നിയമബോധവത്കരണ ക്ലാസ് എന്നീ പരിപാടികളും നിയമ സേവന പ്രചാരണത്തിന്റെ ഭാഗമായി നടക്കും.
- Log in to post comments